ഏറെ വര്‍ഷങ്ങള്‍ക്കുശേഷം തീര്‍ത്തും അവിചാരിതമായി നമ്മള്‍ കണ്ടുമുട്ടുകയും ഒരുമിച്ച് യാത്രചെയ്യുകയും ചെയ്ത ആ ദിവസം. അന്ന് നിന്‍റെ സ്‌നേഹത്തിന്‍റെ കുളിര് ഞാന്‍ വീണ്ടും അറിഞ്ഞു. ഉറവവറ്റാത്ത പുഴപോലെ നമ്മുടെ സ്‌നേഹം നമ്മുടെ ഹൃദയതീരങ്ങളെ നനച്ചുകൊണ്ട് ഒഴുകുന്നത് നമ്മളറിയുന്നുണ്ടായിരുന്നു... സ്‌നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും എന്ന് വായനക്കാര്‍ വാഴ്ത്തിയ കൃതിയുടെ പുതിയ രൂപം.