പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണെന്നും അവനെ സ്വാതന്ത്ര്യത്തിലേക്കു നയിക്കേണ്ടതുണ്ടെന്നും യേശു പറഞ്ഞിട്ടുണ്ട് ( യോഹന്നാൻ 8 : 32-34 ) . സത്യമാണ് ഒരാളെ സ്വതന്ത്രനാക്കുക എന്നും യേശു അത സന്ദർഭത്തിൽ വ്യക്തമാക്കി . ദൈവമാണ് ആത്യന്തികമായി സത്യം . ദൈവത്തിലേക്കു എത്രമാത്രം ഒരാൾ അടുക്കുന്നുവോ അത്രമാത്രം അയാൾക്കു സ്വാതന്ത്ര്യം ലഭിക്കുകയാണ് . ദൈവത്തിൽനിന്നു എന്നുമാത്രം അകലുന്നുവോ അത്രമാത്രം ഒരാൾ അടിമത്തത്തിലേക്കു പതിക്കുകയാണ് . ദൈവത്തിങ്കലേക്കു മനുഷ്യരെ ഏറ്റവും അടുപ്പിക്കാനാണ് കുരിശിലേക്കു ദൈവ പുത്രൻ ഇറങ്ങിയത് . ദൈവത്തിന്റെ തീരാകാരുണ്യവും മനുഷ്യന്റെ പ്രസാദാത്മക ( പ്രതികരണവും കുരിശിൽ സന്ധിക്കുകയാണ് . ദൈവം തന്നെയായ പുത്രനും പൂർണ്ണ മനുഷ്യനായ പുത്രനും ഒരാൾതന്നെയായി , ദൈവത്തിനും മനുഷ്യർക്കും യോജിച്ച ബലിയർപ്പണത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനം സാധ്യമാക്കി .