യേശു തന്റെ പീഡാസഹനവും മരണവും ഉത്ഥാനവും വഴി പിശാചിനെയും മരണ ത്തെയും പൂർണ്ണമായി കീഴടക്കി . മർത്യരായ നമുക്കും അത് സാധ്യമാണ് . പെസഹാ രഹസ്യംവഴി നമുക്ക് ലഭ്യമായിരിക്കുന്ന പരിശുദ്ധാത്മാവ് , കൂദാശകൾ , അവിടുത്തെ തിരുവചനങ്ങൾ , പ്രാർത്ഥന , ഇവ വഴി നമുക്കും പിശാചിനെ കീഴ്പ്പെടുത്താനാകും എന്ന പ്രത്യാശയുടെ വാർത്ത അച്ചൻ ഊന്നിപ്പറയുന്നു .
മാർ ജേക്കബ് തൂങ്കുഴി
ദൈവത്തിന്റെ രക്ഷാകരപദ്ധതിയെ തകിടം മറിക്കാൻ ശ്രമിക്കുന്ന സാത്താൻ ആത്മീയജീവിതത്തിന് നിരന്തര ഭീഷണിയാണ് . സാത്താനെക്കുറിച്ചുള്ള അതി വർണ്ണനകളും ഭീതിജന്യ വിവരങ്ങൾക്കുമപ്പുറം അവന്റെ പ്രവർത്തനങ്ങളെ യഥാ വിധി തിരിച്ചറിയാൻ സഹായിക്കുന്ന പഠനങ്ങൾ സഭയിൽ പരിമിതങ്ങളാണ് . ഈ പരിമിതിയുടെ പരിഹാരം ലക്ഷ്യമാക്കിയാണ് ഫ്രാൻസിസ്കൻ കപ്പുച്ചിൻ സന്ന്യാസി യായ ഫാ . രഞ്ജിത്തിന്റെ ഈ ഗ്രന്ഥം പ്രസിദ്ധീകൃതമാകുന്നത് .
മാർ ജോസഫ് പാംപ്ലാനി
ദൈവം നമ്മുടെ പക്ഷത്തെങ്കിൽ , നമ്മൾ ദൈവത്തിന്റെ പക്ഷത്തെങ്കിൽ , ആർക്കും , ഒന്നിനും നമ്മെ കീഴ്പ്പെടുത്താനാവില്ല . വിളക്കണച്ചിട്ട് ഇരുട്ടിനെ ഭയന്ന് പഴിക്കുന്ന് തിനുപകരം വിളക്കു കത്തിനിൽക്കാൻ ഉണർന്നിരിക്കാം , എണ്ണ് കൊണ്ടുനടക്കാം . രഞ്ചിത്തച്ചന്റെ ചിന്തകൾ വിശ്വാസികളെ പ്രകാശത്തിലേക്ക് നയിക്കട്ടെ , പ്രകാശ് ത്തിൽ നിലനിറുത്തട്ടെ .
റവ . ഡോ . അഗസ്റ്റിൻ മുള്ളൂർ ഒ . സി . ഡി .