ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെ ശ്രദ്ധിച്ചും മനനം ചെയ്തും സഞ്ചരിക്കുന്ന അന്വേഷിയുടെ പ്രകാശം നിറഞ്ഞ കണ്ടെത്തലുകളാണിതിൽ . വർഷങ്ങളായി അടുപ്പമുള്ള ഒരു യുവ വൈദികനാണ് ജെൻസൺ . ഹൃദയത്തിലെ നന്മയും ആർദ്രതയും ഒരു മെഴുകുതിരിനാളത്തെ യെന്നവണ്ണം അണയാതെ സൂക്ഷിക്കാൻ ശ്രമിക്കുന്നൊരാൾ . ആ തെളിമയിൽ ചുറ്റും നടക്കുന്ന കാര്യങ്ങളെ ഇയാൾ കാണുമ്പോൾ ഓരോന്നിലും പതിഞ്ഞ് കിടക്കുന്ന ദൈവത്തിന്റെ മുദ്രകൾ ഇയാൾക്ക് ' വായിച്ചെടുക്കാനാവുന്നു . ' ഉയിർപ്പിന്റെ പ്രകാശരേണുക്കൾ ചിതറിക്കിടക്കുന്ന ഈ ധ്യാനവിചിന്തനങ്ങൾ നിത്യതയിലേക്കുള്ള യാത്രയിൽ ' പാഥേയമെന്നോണം നമ്മ ബലപ്പെടുത്തും .
അവതാരികയിൽ
സിസ്റ്റർ . ശോഭ CSN