
ആദാം-ഹവ്വ ദമ്പതികള്‍ തെറ്റു ചെയ്തപ്പോള്‍ ദൈവം അവരെ തോട്ടത്തില്‍നിന്ന് പുറത്താക്കി. അവരെ മണ്ണിനോടു മല്ലിടാനായി വിട്ടു. ഈ മണ്ണില്‍വെച്ചാണ് കായേന്‍ ആബേലിനെ കൊന്നത്. തോട്ടത്തിലെ പാപം വയലിലേക്കും പടരുന്നു എന്ന് ധ്വനി. തോട്ടത്തില്‍വച്ചു പാപം ചെയ്തവരെ തോട്ടത്തില്‍നിന്നു പുറത്താക്കി... ജലപ്രളയം കൊണ്ട് മനുഷ്യകുലത്തെ ശിക്ഷിക്കുമ്പോള്‍ നീതിമാനായ നോഹയെ എന്തുകൊണ്ട് ദൈവം മാറ്റിനിര്‍ത്തി? രക്ഷ ദൈവത്തിന്‍റെ ദാനവും മനുഷ്യന്‍റെ പ്രയത്‌നഫലവും കൂടിയാണ്.