തോട്ടത്തില്‍നിന്ന് ആദാമയിലേക്ക് അഥവാ മണ്ണിലേക്കു പുറത്താക്കപ്പെട്ടു ആദാം. ദൈവത്തിന്‍റെ തോട്ടക്കാരനാകാന്‍ വിളി ലഭിച്ചിരുന്ന ആദാം ഇനിമുതല്‍ ഭൂമിയുടെ അമരക്കാരനായിരിക്കും. അദാമയെ അണിയിച്ചൊരുക്കാന്‍ നെറ്റിയിലെ വിയര്‍പ്പ് ഒഴുക്കേണ്ടിവരും. അദാമയെ സംസ്‌കരിച്ച് പുതിയ സംസ്‌കൃതികള്‍ക്കു രൂപം കൊടുക്കുന്നതില്‍ ആദം ആത്മസംതൃപ്തി കണ്ടെത്തണം.