മർദ്ദനങ്ങളും പീഡനങ്ങളുമേറ്റ് സത്യസഭയെ പടുത്തുയർത്താൻ ധീരമായി യത്നിച്ചവരാണ് നമ്മുടെ പൂർവികർ . ഈശോയ്ക്കുവേണ്ടി ഏറെ സഹിച്ച് , എല്ലാം പരിത്യജിച്ച അവരുടെ ചരിത്രം ഭാവിതലമുറക്കുവേണ്ടി കരുതണം അതാണ് ഓരോ ക്രിസ്ത്യാനിയുടെയും കടമ . ഈശോയുടെ ജനനം മുതൽ മൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള ഭാഗങ്ങളിൽ ആദിമസഭയും ആദിമ ക്രിസ്ത്യാനികളും അനുഭവിച്ച പീഡനങ്ങളും അവരുടെ വളർച്ചയും വളരെ ലളിതമായി ഇതിൽ വിവരിച്ചിരിക്കുന്നു .