
സൗഖ്യക്കുറിപ്പടികളുടെ വിശുദ്ധ വിരുന്നൂട്ടായി മുറിവുണക്കുന്ന തമ്പുരാന്‍ ആകാശം ചായ്ച്ചിറങ്ങി വന്നു. മുറിവേറ്റ വൈദ്യനായ യേശു മുറിവുണക്കുന്ന തമ്പുരാനായി. വചനകൂടാരത്തിലെ സൗഖ്യശുശ്രൂഷകരും സൗഖ്യം ആഗ്രഹിക്കുന്നവരും വായിച്ചിരിക്കേണ്ട പുസ്തകം. വ്രണിത ദുഖം പേറി ആശയറ്റു കദനക്കടവുകളില്‍ ആരുമിനി തളര്‍ന്നടിയരുത് എന്നതു രോഗഹാരിയുടെ സ്‌നേഹശാഠ്യമാണ്. നൊമ്പരത്താല്‍ പിടഞ്ഞു രക്ഷനേടുന്നവരോടെല്ലാം അവന്‍ ചോദിക്കുന്നു: 'നീ സുഖപ്പെടുവാനാഗ്രഹിക്കുന്നുവോ?'