
പുഴുവും ഉറുമ്പും അരിക്കുന്ന അഴുകി ദ്രവിച്ച കുഷ്ഠരോഗികളുടെ മനസ്സില്‍ സ്‌നേഹത്തിന്‍റെ ലേപനം പുരട്ടിയ അമ്മ. ഭാരതമണ്ണില്‍ ദരിദ്രര്‍ക്ക് അത്താണിയായ അമ്മയുടെ കഥ. ഇന്നത്തെ മനുഷ്യന് സങ്കല്‍പിക്കാന്‍പോലും കഴിയാത്ത ജീവിതം നയിച്ച മഹതി. കല്‍ക്കട്ടയുടെ ഹൃദയമെന്ന് ഇന്നും അറിയപ്പെടുന്ന വിശുദ്ധ. ഈ കാരുണ്യത്തിന്‍റെ ആള്‍രൂപത്തെ ലോകത്തില്‍ അറിയാത്തവര്‍ ചുരുക്കം.