
(സംഗ്രഹിച്ച പതിപ്പ് VOL1-16):
യേശുവിന്റെ ജീവിതത്തില്‍ സംഭവിച്ചതും എന്നാല്‍ ബൈബിളില്‍ ലഭ്യമല്ലാത്തതുമായ വിവരണങ്ങളാണ് 'ദൈവമനുഷ്യന്റെ സ്‌നേഹഗീത'യെ ആകര്‍ഷകമാക്കുന്നത്. ബൈബിളിലില്ലാത്ത രക്ഷാകരചരിത്ര ത്തിന്റെ ഏടുകളിലേക്ക് ഇതു നമ്മെ നയിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്ന വിവരണങ്ങളോട് അവ തികച്ചും ഒത്തുപോകു കയും നമ്മുടെ അറിവിനെ കൂടുതല്‍ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. അതിബൃഹത്തായ പ്രസ്തുത ഗ്രന്ഥത്തെ സംഗ്രഹിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പൂര്‍ണരൂപത്തിന്റെ ആത്മാവും ചൈതന്യവും ചോര്‍ന്നുപോകാതെ വായനക്കാരുടെ മുന്‍പിലെത്തിക്കാന്‍ ലീല ഫിലിപ്പിന് കഴിഞ്ഞിട്ടുണ്ട്.
(ബെന്നി പുന്നത്തറയുടെ ആശംസയില്‍നിന്ന്)