
വിനായകിന്‍റെ ഭാഷ മൗനത്തിന്‍റെ ഭാഷയാണ്. ശബ്ദകോലാഹലങ്ങളെയും രൗദ്രഭാവങ്ങളെയും അതിജീവിക്കുന്ന ഭാഷ. പ്രണയവും വിഷാദവും ഓര്‍മ്മയും മറവിയും മഴയും രാത്രിയും ഒക്കെ ഇടകലര്‍ന്നത്. തീവ്രവേദനാനുഭവങ്ങളിലൂടെ കടന്നുപോയ ഒരാളുടെ നിശബ്ദതയ്ക്ക് ജീവന്‍ വച്ചാണ് ഈ പുസ്തകം രൂപപ്പെട്ടത്. വാക്കുകള്‍ക്ക് വെളിപ്പെടുത്താനാവാത്തതുപോലും മൗനത്തിന് പറയാനാവുമെന്ന് അറിയുക.