Marian Combo

Marian Combo

Vendor
sophia books
Regular price
Rs. 800.00
Regular price
Rs. 950.00
Sale price
Rs. 800.00
Unit price
per 
Availability
Sold out
Tax included.

1) Boolokathinte vijayarajnji 

2) Daiva Nagaram 

ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിലൊന്നായിദൈവനഗരം' പ്രകീര്‍ത്തിക്കപ്പെടുന്നു.പ്രസിദ്ധീകൃതമായ കാലംതൊട്ട് മാര്‍പാപ്പമാര്‍, സഭാപണ്ഡിതര്‍, വിശുദ്ധര്‍ തുടങ്ങി സാധാരണ വിശ്വാസികള്‍വരെ ഏവര്‍ക്കും പ്രിയങ്കരമായ ഒരു കൃതിയാണിത്. പരിശുദ്ധ അമ്മയുടെ ഭക്തര്‍ ഈ കൃതിയെ വലിയ ആദരവോടെ കാണുന്നു.'ദൈവനഗരം' വായിക്കുമ്പോള്‍ അതു സഭയുടെ ഏറ്റവും ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവര്‍ക്കും വായിച്ചറിയാന്‍ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അത് പരിശുദ്ധ അമ്മയുടെ വീക്ഷണത്തില്‍ നിന്നാകുമ്പോള്‍ ആര്‍ദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു. ഗ്രന്ഥകര്‍ത്രിയായ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയയുടെ ജീവിതവും ഈ ഗ്രന്ഥംപോലെ തന്നെ അദ്ഭുതകരമായ ഒന്നാണ്. ദൈവാത്മാവിന്‍റെ അത്യപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായിത്തീര്‍ന്ന ആ പരിശുദ്ധ ജീവിതത്തിലേക്ക് ഈ പുസ്തകം വെളിച്ചം വിതറുന്നു.

3) Abhayanagaram 

വിശുദ്ധ അൽഫോൻസ് ലിഗോരി എഴുതിയ " Glories of Mary ' എന്ന പുസ്തകത്തിലെ ചെറിയൊരു ഭാഗമാണ് ' Hail Holy queen ' അഥവാ പരിശുദ്ധ രാജ്ഞി സ്വസ്തി ! അതിന്റെ മലയാള വിവർത്ത നമാണ് " അഭയനഗരം . ' ആദത്തിന്റെയും ഹവ്വയുടെയും അനുസ രണക്കേടിന് ദൈവപുത്രനായ യേശുവിന്റെയും പരിശുദ്ധ കന്യാ മറിയത്തിന്റെയും പൂർണമായ അനുസരണവും വിധേയത്വവും പരിഹാരം ചെയ്തു . ഈ ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധ മറിയം യേശുവിന് യാതൊന്നും നിരാകരിച്ചിട്ടില്ല . ഇപ്പോൾ അവൾ സ്വർഗ ത്തിലായിരിക്കുമ്പോൾ , അവളുടെ അപേക്ഷകളെ അവിടുത്തേക്ക് ' എങ്ങനെ നിരസിക്കാനാകും ?

അവൾ " അഭയനഗര ' മാണ് . പാപത്തിൽ നിന്നും പിന്തിരിയാമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ അവളിൽ അഭയം തേടുന്ന ' സകല പാപികൾക്കുമുള്ള അഭയനഗരം .

4) Divyarahasyangalude Pushpakireedam 

1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻറെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ  ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി.പാപികളുടെ മാനസാന്തരം മുതൽ  യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു അത്ഭുത കഥകളുടെ സമാഹാരമാണിത്നി.ങ്ങളുടെ പ്രാർത്ഥന ജീവിതത്തിന് പുതിയൊരു ഉത്തേജനം നൽകാൻ ഈ ഗ്രന്ഥത്തിന് കഴിയും