
ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാശ്ലീഹായുടെ ചൈതന്യവത്തായ ജീവിതകഥ . എഡി 52 ൽ കേരളത്തിലെത്തിയ അപ്പസ്തോലൻ ഒട്ടനവധി അടയാളങ്ങളാലും അത്ഭുതങ്ങളാലും അനേകർക്ക് വിശ്വാസ ചൈതന്യം പകർന്നേകി . അന്ധവിശ്വാസവും അനാചാരവും മറ്റനേകം തിന്മകളുമകറ്റി അനേകായിരങ്ങളെ മിശിഹായിലേക്കടുപ്പിച്ചു . എഡി 72 ജൂലൈ 3 ന് മൈലാപ്പൂരിലെ ചിന്ന മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ രക്തസാക്ഷിയായി മരണം വരിച്ചു .