* ആരാണ് മനോരോഗി ?
* മാനസികാരോഗ്യത്തിന്റെ മാനദണ്ഡമെന്ത് ?
* മനോരോഗത്തെയും ആരോഗ്യത്തെയും തമ്മിൽ വേർതിരിക്കുന്ന ലൈൻ കണ്ടെത്താനാകുമോ ?
* അഭികാമ്യവും ആരോഗ്യകരവുമായ വൈകാരികശൈലിയും പെരുമാറ്റ രീതിയും ' എങ്ങനെ വളർത്തിയെടുക്കാം ?
* ഒരു സമഗ്രമായ മാനസികാവസ്ഥ നമുക്ക് സ്വയം നിർമ്മിക്കാൻ കഴിയുമോ ?
എന്നീ ചോദ്യങ്ങൾക്ക് ഈ ഗ്രന്ഥം ഉത്തരം നൽകുന്നു . ഒപ്പം സ്നേഹം ഒരു കലയാണെന്നും അഹങ്കാരമല്ല ആത്മാഭിമാനമെന്നും വീക്ഷണമാണ് ജീവിതമെന്നും ജീവിതം ആസ്വദിക്കേണ്ടത് എപ്രകാരമെന്നും മതം ജീവിതത്തിൽ നടത്തുന്ന സ്വാധീനം ഇവയെല്ലാം ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു .