സുവിശേഷകന്മാർ അവതരിപ്പിക്കുന്ന മിശിഹായുടെ ചിത്രം വായനക്കാരുടെ ഹൃദയങ്ങളിൽ ആഴമായി പതിപ്പിക്കാൻ തികച്ചും സഹായകമാണ് ഈ വ്യാഖ്യാന ഗ്രന്ഥങ്ങൾ . നാലു സുവിശേഷങ്ങളുടെയും വ്യാഖ്യാനം ഒറ്റ സെറ്റിൽ ലഭ്യമാകുന്നു എന്നത് ഇതിന്റെ ഒരു സവിശേഷതയാണ് . ദൈവശാസ്ത്രപരമായ അറിവ് അധികം ഇല്ലാത്ത സാധാരണക്കാർക്കുപോലും വായിച്ച നസ്സിലാക്കാൻ തക്കവിധം ലളിതവും സുന്ദരവും ആകർഷകവുമാണു വ്യാഖ്യാനരീതി , വചനസന്ദേശം സുവ്യക്തമാക്കുവാൻ വിശ്രുത സാഹിത്യകൃതികളിൽ നിന്നും മഹദ്വചനങ്ങളിൽ നിന്നും ഗ്രന്ഥകാരൻ ധാരാളം ഉദ്ധരണികൾ സ്വീകരിച്ചിരിക്കുന്നു എന്നതും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ് സഭാമക്കൾക്കും സഭാശുശൂഷകർക്കും ഒരുപോലെ വിലപ്പെട്ട ഈ ഗ്രന്ഥം ബൈബിൾ വിജ്ഞാനീയ രംഗത്ത് രു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല . ഫാദർ ജോസ് മാണിപ്പറമ്പിലിന്റെ നേത്യത്വത്തിൽ വചന ശുശ്രൂഷാരംഗത്ത് . ബിബ്ലിയ പബ്ലിക്കേഷൻസ് അർപ്പിക്കുന്ന സേവനങ്ങളെ കൃതജ്ഞതയോടെ സ്മരിക്കുന്നു . ഗ്രന്ഥകാരനെ ഹ്യദയപൂർവ്വം അനുമോദിക്കുകയും ഗ്രന്ഥത്തിനു പ്ര . ചുരപ്രചാരം നേരുകയും ചെയ്യുന്നു .