
മാര്‍പാപ്പമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു അഭിമുഖമനുവദിക്കാറില്ല. പതിവുതെറ്റിച്ചു ബനഡിക്ടു പതിനാറാമന്‍ ആറു മണിക്കൂര്‍ നീണ്ട ഒരഭിമുഖം ലോകപ്രശസ്ത പത്രപ്രവര്‍ത്തകനായ പീറ്റര്‍ സീവ്വള്‍ഡിനു നല്‍കി. മുട്ടുകുത്തിക്കുന്ന, മുള്ളിന്മേല്‍ നിര്‍ത്തുന്ന 225 ചോദ്യങ്ങളാണ് സീവ്വല്‍ഡ് മാര്‍പാപ്പയോടു ചോദിച്ചത്. വളരെ തെളിഞ്ഞ മനസ്സോടെ, സരസമായി എന്നാല്‍ ആഴക്കാഴ്ചകള്‍ വിട്ടുപോകാതെ കൃത്യതയുള്ള മറുപടികള്‍ പാപ്പ നല്‍കി. കാവ്യാത്മകമായിരുന്നു അതു പലപ്പോഴും. മാര്‍പാപ്പ ഒരു ഗ്രന്ഥമായി അതു വത്തിക്കാനില്‍നിന്ന് പ്രസിദ്ധീകരിച്ചു