Visudhiyude Nirakkoottukal
സ്‌നേഹത്തിന്‍റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരന്‍ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വര്‍ഗമാക്കാന്‍ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാല്‍ മതിയെന്ന് അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണര്‍ത്തും വിധം ഹൃദയസ്പര്‍ശിയായ ഈ ഗ്രന്ഥം തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും.
Adhrusyaporattom
ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്‌സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിന്റെ ക്രിസ്ത്വാനുകരണത്തിന് സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ്.
Sheenar Samathalathile Vilapangal
അഹങ്കാരത്തിന്‍റെ ബാബേല്‍ ഗോപുരം തകര്‍ന്നു വീണത് ഷീനാര്‍ സമതലത്തിലാണ്. ഭോഷത്വവും അഹങ്കാരവും വഴി നമ്മുടെ ജീവിതത്തേയും ഷീനാര്‍ സമതലമാക്കാതിരിക്കുവാനുള്ള മുന്നറിയിപ്പുകളാണ് ഈ ഗ്രന്ഥത്തില്‍. നമ്മുടെ ഹൃദയങ്ങളോടും കാലഘട്ടത്തോടുമുള്ള ദൈവത്തിന്‍റെ പ്രവാചകശബ്ദം. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സഭാ സമൂഹത്തിനും ഉയര്‍ത്തെഴുന്നേല്‍പിന്‍റെ ശക്തി പകരുന്ന സന്ദേശങ്ങള്‍. ശാലോം ടെലിവിഷന്‍ ചെയര്‍മാനും സണ്‍ഡേശാലോം, ശാലോം ടൈംസ്, ശാലോം ടൈഡിങ്‌സ് എന്നിവയുടെ ചീഫ് എഡിറ്ററുമായ ശ്രീ. ബെന്നി പുന്നത്തറയുടെ ഗ്രന്ഥങ്ങള്‍ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Ammavisudhar
മാതൃത്വത്തിന്‍റെ ധന്യതയില്‍ മഹത്തായ ദൈവസ്‌നേഹം ചാലിച്ചുചേര്‍ത്ത് പുണ്യപൂര്‍ണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത നിരവധി വിശുദ്ധകളാല്‍ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്‍നിന്ന് ഏതാനും മുത്തുകള്‍, വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധര്‍ മുതല്‍ റോസീനയെപ്പോലുള്ള അപ്രശസ്തരായവര്‍വരെ... പുണ്യചരിതകളായ നിരവധി അമ്മമാര്‍. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി.