കാൽവരി മലയിലെ കുശിതന്റെ പീഠിതയായ അമ്മ , പാപികളായ തന്റെ മക്കൾക്കു വേണ്ടി നിരന്തരം പ്രാർത്ഥിച്ചുകൊണ്ട് മകനോട് മാധ്യസ്ഥ്യം യാചിക്കുന്നു . ലാസലൈറ്റു മലയിൽ 1846 സെപ്റ്റംബർ 19 -ാം തിയതി രണ്ടു ഇടയ പ്പെതങ്ങൾക്കു പ്രത്യക്ഷം നൽകിയ മാതാവ് തന്റെ പുത്രന്റെ സന്ദേശവാഹകയാണ് . കണ്ണുനീരിന്റെ മാതാവ് മാനസാന്തരത്തിന്റെ മാതാവ് എന്നിങ്ങനെയാണ് ലാസലെറ്റ് മാതാവ് വിളിക്കപ്പെടുക . ലാസലൈറ്റ് മാതാവിന്റെ പ്രത്യക്ഷം ലഭിച്ച രണ്ടുകുട്ടികളിൽ പതി നൊന്നു വയസ്സുകാരനായ മാക്സിമിന്റെ കണ്ണുകളിലൂടെ ലാസലെറ്റ് സംഭവത്തെ നോക്കിക്കാണുകയാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത് .