
ക്രൈസ്തവ വിശ്വാസം എന്ന നിധി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണകലശമാണ് വിശ്വാസ പ്രമാണം. അതിന്‍റെ ഏറ്റവും മൗലിക വ്യാഖ്യാനമാണ് ക്രിസ്തുധര്‍മ്മ പ്രവേശിക. ക്രൈസ്തവ സംസ്‌കാരത്തിന്‍റെ നെടുങ്കല്‍ പാതയാണ് അപ്പസ്‌തോലന്മാരുടെ വിശ്വാസ പ്രമാണം. ഭൂമിയില്‍ നമ്മുടെ വിശ്വാസ ജീവിതത്തെ നിയന്ത്രിക്കുന്ന ഭരണഘടനയാണത്. അതിലെ ഓരോ വകുപ്പും യുക്തിഭദ്രമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സുവര്‍ണ്ണഗ്രന്ഥത്തില്‍.