
അധഃസ്ഥിതര്‍ക്കുവേണ്ടിയുള്ള ചരിത്രപരമായ അവകാശപോരാട്ടങ്ങളില്‍ മഹാത്മാ ഗാന്ധിയുടെയും എബ്രഹാം ലിങ്കന്‍റെയും കൂട്ടത്തില്‍ രേഖപ്പെടുത്തേണ്ട സുവര്‍ണനാമമാണ് ഡോ. മാര്‍ട്ടിന്‍ ലുഥര്‍ കിങ് ജൂനിയറിന്‍റേത്. അമേരിക്കന്‍ ഐക്യനാടുകളിലെ അടിമകളായിരുന്ന ആഫ്രിക്കന്‍ വംശജരെ സ്വാതന്ത്ര്യത്തിലേക്കും, ഇന്ന് അവരിലൊരാളെ അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്കും ഉയര്‍ത്തിയതില്‍ ആ മനുഷ്യസ്‌നേഹിയുടെ അഹിംസാധിഷ്ഠിത പോട്ടാവും രക്തസാക്ഷിത്വവും സുപ്രധാന പങ്കുവഹിക്കുന്നു.