
കുഴക്കുന്ന ചെറിയ ചോദ്യങ്ങളും അവയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന വിസ്മയിപ്പിക്കുന്ന ഉത്തരവുമുള്ളവയാണ് കടങ്കഥകൾ. വെല്ലുവിളിച്ചുകൊണ്ട് മുന്നിൽ പ്രത്യക്ഷപ്പെടുന്ന കടങ്കഥകൾക്ക് ഉത്തരം തേടുകയെന്ന രസകരമായ സംഗതി നമുക്കേവർക്കും എല്ലാ കാലത്തും ഇഷ്ടമാണ്. മലയാളത്തിലെ കടങ്കഥകളുടെ ഈ സമാഹാരം കുട്ടികൾക്കും മുതിർന്നവർക്കും രസിക്കാനും അറിവുനേടാനും സഹായകമാണ്.