കണ്ടുമുട്ടുന്നവരിലേക്കും കൂടെജീവിക്കുന്നവരിലേക്കും സംതൃപ്തി പ്രസരിപ്പിക്കാന്‍ കഴിയുന്നവനല്ലേ യഥാര്‍ത്ഥ ക്രിസ്ത്യാനി? ദൈവം സ്‌നേഹമാണെന്ന് അനുഭവിച്ചവന്‍ ക്രിസ്ത്യാനി. അപ്രിയസത്യങ്ങള്‍ക്കു ചെവികൊടുക്കുമ്പോഴേ ഒജസ്സു ചോരുന്ന ഓട്ടകള്‍ കണ്ടെത്താനാകൂ, വിള്ളലുകളടയ്ക്കനാകൂ, ജീവനുണ്ടാകൂ. ദൈവത്തെക്കുറിച്ച് തികച്ചും വ്യത്യസ്തവും എന്നാല്‍ യഥാര്‍ത്ഥവുമായ ചില കാഴ്ചപ്പാടുകള്‍ വായനക്കാരുടെ മുമ്പില്‍ വച്ച് ഗ്രന്ഥകാരന്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണിവിടെ... ജീവിച്ചുകാണിക്കാന്‍.