
ദൈവമാതാവായ മറിയത്തിനു സഭ നല്കുന്ന ആദരവിനും സ്ഥാനത്തിനും എതിരെ ചില നവീകരണ പ്രസ്ഥാനക്കാര്‍ പ്രകടമാക്കുന്ന അസഹിഷ്ണുതയ്ക്ക് വിശുദ്ധ ഗ്രന്ഥത്തിന്‍റെ അടിസ്ഥാനമില്ല എന്നു സ്ഥാപിക്കുന്ന ഒരു ഗ്രന്ഥമാണിത്. ഉല്‍പത്തി മുതല്‍ വെളിപാടുവരെ വിശുദ്ധ ഗ്രന്ഥത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് മറിയം എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പ്രതീകങ്ങളിലൂടെയും പ്രതിരൂപങ്ങളിലൂടെയും വെളിവാക്കപ്പെടുന്ന പഴയനിയമത്തിലെ മരിയ സാന്നിധ്യം ഗ്രന്ഥത്തില്‍ അനാവൃതമാക്കപ്പെടുന്നുണ്ട്.