
ഫ്രാന്‍സിനെ ആത്മീയവും ഭൗതികവുമായ അടിമത്തത്തിന്‍റെ ജീര്‍ണ്ണതയില്‍ നിന്നു വിമോചിപ്പിക്കാനായി വീരസാഹസിക സംരംഭങ്ങള്‍ ഏറ്റെടുത്ത ധീരോദാത്തയായ പെണ്‍കുട്ടി. പതിനെട്ടുവര്‍ഷമേ അവള്‍ ജീവിച്ചുള്ളുവെങ്കിലും നന്മയുടെ തീപ്പന്തമായി അവള്‍ വെട്ടിത്തിളങ്ങി. ദൈവസ്‌നേഹം അവളില്‍ മിന്നല്‍പ്പിണര്‍പോലെ കത്തിജ്വലിച്ചു. ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് അവളില്‍ കത്തിപ്പടര്‍ന്നു. ധര്‍മ്മയുദ്ധം ചെയ്യാനായി അവള്‍ പടക്കളത്തില്‍ ഇറങ്ങി. പടച്ചട്ടയ്ക്കും വാളിനും ഒപ്പം അവള്‍ ദൈവവചനത്തിന്‍റെ വാഗ്ദാനങ്ങളും പ്രാര്‍ത്ഥനയും ആയുധങ്ങളായി ധരിച്ചു.