
അവയവദാനം എന്ന മഹദ് സന്ദേശം തന്റെ വൃക്കദാനത്തിലൂടെ പ്രചരിപ്പിച്ച വ്യക്തിയാണ് കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സ്ഥാപകനും ചെയർമാനുമായ ഫാ . ഡേവിസ് ചിറമ്മൽ . ജീവൻ പകുത്ത് ജീവിതം കൊടുത്തവരുടെ നിസ്വാർത്ഥ സ്നേഹത്തി ന്റെയും കാരുണ്യത്തിന്റെയും പച്ചകെടാത്ത കഥകൾ . അതോ ടൊപ്പം സമൂഹത്തിലെ സ്വാർത്ഥതകളെയും അവയുണ്ടാക്കുന്ന മു റിപ്പാടുകളെയും കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ പങ്കുവ യകയാണ് ഗ്രന്ഥകാരൻ . പങ്കുവയ്ക്കലിന്റെ പൊരുളും അതു ജീവിതത്തിൽ പകർത്തുന്ന സന്തോഷവും പ്രകടമാക്കുന്ന കൃതി .