
ഹിന്ദുയിസത്തെയും അതിലെ ജാതി വ്യവസ്ഥ യെയും ആധികാരികമായി അപലപിക്കുക യാണ് ബി . ആർ . അംബേദ്കറിന്റെ ജാതി ഉന്മ ലനം .1936 ൽ ലാഹോറിലെ ഒരു ഹിന്ദു പരിഷ്ക രണ സംഘടന അംബേദ്കറെ തങ്ങളുടെ വാർ ഷിക പ്രസംഗത്തിനായി ക്ഷണിച്ചു . എന്നാൽ അദ്ദേഹം നടത്താൻ പോകുന്ന പ്രഭാഷണത്തിന്റെ പകർപ്പ് മുൻകൂട്ടി കാണാനിടയായ സംഘടന അതിലെ " അസഹനീയമായ ഉള്ളടക്കം കാരണം തങ്ങളുടെ ക്ഷണം തന്നെ റദ്ദാക്കി . ആ പ്രഭാഷണത്തിന്റെ ലിഖിതരൂപം അംബേദ്കർ സ്വയം പ്രസിദ്ധീകരിച്ചു . ലോകത്തിലെ ഏറ്റവും അധികാരശ്രേണീപരമായതും അസമത്വങ്ങൾ നിറഞ്ഞതു മായ ഒരു സമൂഹത്തെ സൃഷ്ടിച്ച ഹിന്ദുമതത്തിലെ വേദങ്ങളുടെയും ശാസ്ത്രഗ്രന്ഥങ്ങളുടെയും പണ്ഡിതോചിതമായ വിമർശനമാണ് ജാതി ഉന്മൂലനം . ഈ പ്രകോപനത്തോട് പ്രതികരിച്ചതാകട്ടെ ലോകത്ത് ഏറ്റവും അറിയപ്പെടുന്ന ഹിന്ദു . മഹാത്മാ ഗാന്ധിയും . ജാതി ഉന്മൂലന ത്തിനും മഹാത്മാ ഗാന്ധിയുടെ പ്രതികരണത്തിനും വ്യാഖ്യാന വിമർ ശനക്കുറിപ്പുകളോടെയുള്ള പ്രത്യേക പതിപ്പ് . ആധുനിക ഇന്ത്യയിൽ ജാതി അതിന്റെ വേഷം പലതരത്തിൽ എടു ത്തണിയുമ്പോൾ , അംബേദ്കർ ഗാന്ധി സംഘർഷം ഇന്നത്തെ സമൂഹത്തിൽ തുടർ സ്പന്ദനങ്ങൾ സൃഷ്ടിക്കുന്ന വഴികൾ വിശദ മാക്കിക്കൊണ്ട് അരുന്ധതി റോയിയുടെ അവതാരിക ( ഡോകം വിശുദ്ധനും ' . ജാതി ഉന്മൂലനം ഒരു സമാധാന ലംഘനമാകുന്നു .