
വിശ്വോത്തര രചനകളിലൂടെ കാലാകാലങ്ങളിൽ പണ്ഡിതരും ചിന്തകരും എഴുത്തുകാരും ബൈബിളിന് മഹത്തായ വ്യാഖ്യാനങ്ങളും ആവിഷ്കാരങ്ങളും നടത്തിപോന്നിട്ടുണ്ട് . ഈയൊരു മഹാഗ്രന്ഥ ലോക ത്തിലേക്കാണ് ഈ എളിയ രചനയും കടന്നു വരുന്നത് .
ബൈബിൾ തിരുവചനങ്ങളിലെ തെരഞ്ഞെടുത്ത സവിശേഷതകളും സമാനതകളും വേർതിരിച്ചും തുലനം ചെയ്തും നടത്തിയ വിചിന്തനങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം . ഇതിലെ നിരീക്ഷ ണങ്ങൾ , സമീപനങ്ങൾ എത്രത്തോളം ഫലപ്രദമായി തീർന്നിട്ടുണ്ടെന്ന് വിലയിരുത്തേണ്ടത് മാന്യവായനക്കാരാണ് . ഗ്രന്ഥകർത്താവിന്റെ മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന അനുഭവസമ്പത്തിൽനിന്നു കൊണ്ടുള്ള ബൈബിൾ വായനയാണ് ഈ രചനയെ ശ്രദ്ധേയമാക്കുന്നത് .
ഈ എളിയ സദുദ്യമത്തിലെ അന്വേഷണങ്ങളും കണ്ടെത്തലുകളും നിങ്ങൾക്കൂടി വായനയിലൂടെ പങ്കുവെയ്ക്കുമ്പോഴാണ് ഞങ്ങൾ കൃതാർത്ഥരാകുന്നത്
# ദർപ്പണം # P I SIMON GURUVAYUR