വിവാഹത്തിന്റെ കൗദാശിക അടിത്തറയിൽ നിന്നുകൊണ്ട് തിരു വചനത്തിന്റെയും സംഭവകഥകളുടെയും , സ്വന്തം ജീവിതാനുഭവ - ങ്ങളുടെയും കാനൻ നിയമങ്ങളുടെയും , സഭാപ്രബോധനങ്ങളു - ടെയും വെളിച്ചത്തിൽ ലേഖകൻ ദാമ്പത്യ ജീവിതത്തിലെ സ്നേഹി രഹസ്യങ്ങളിലേയ്ക്ക് അനുവാചകരെ നയിക്കുകയാണ് . ലേഖ കന്റെ തന്നെ ഭാഷയിൽ ദാമ്പത്യത്തിന്റെ ശൂന്യമായ ക്യാൻവാ - സിൽ സ്നേഹത്തിന്റെ വർണചിത്രങ്ങൾ വരച്ചു ചേർത്തവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുന്നത് ചിലർക്കെങ്കിലും തങ്ങളുടെ അന്വേഷണത്വരയെ ശമിപ്പിക്കുന്നതാകും . അനുദിന ജീവിതത്തിൽ പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരം ചൊരിയാൻ കണ്ട ത്തുന്ന സമയത്ത് നിലനില്പിന്റെ മഹത്തായ നിമിഷമായും ആ സമയത്തിന്റെ വിനിയോഗം ദാമ്പത്യത്തെ പുഷ്ടിപ്പെടുത്തുന്ന കണ്ണിയായും ലേഖകൻ ചിത്രീകരിക്കുന്നു -