സ്‌നേഹത്തിന്‍റെ പ്രധാന ഫലം, പരസ്പരം സ്‌നേഹിക്കുന്നവരുടെ ഇച്ഛകള്‍ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങള്‍ ഇച്ഛിക്കാന്‍ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല, മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാര്‍ഗത്തിന്‍റെ പ്രായോഗിക രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി. എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല, മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി വായിപ്പിച്ച് കേള്‍ക്കുകയും ചെയ്യുമായിരുന്നു. മലയാളികള്‍ക്ക് സുപരിചിതനല്ലാത്ത വിശുദ്ധ ലിഗോരിയുടെ ജീവിതത്തെയും ആത്മീയതയെയും കുറിച്ച് ബെന്നി പുന്നത്തറയുടെ വിശിഷ്ടമായൊരു പഠനവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്