
ബൈബിളിലെ തിരുവചനങ്ങളുടെ വെളിച്ചത്തില്‍ ജീവിതത്തെ വ്യാഖ്യാനിക്കുകയാണ് ഇപ്പുസ്തകത്തില്‍. ദൈവത്തിനു മനുഷ്യരെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപാടുകളായും ദര്‍ശനങ്ങളായും ബൈബിളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. സ്വന്തം തോന്നലുകളല്ല ദൈവദര്‍ശനങ്ങള്‍. ദൈവഹിതം തിരിച്ചറിയുന്ന ബോധോദയം വന്ന വ്യക്തികളുടെ ക്രാന്തദര്‍ശിത്വം ബൈബിളിലെ ദര്‍ശനങ്ങള്‍ക്കു രൂപവും ഭാവവും നല്‍കുന്നു. ദൈവം നല്‍കിയ സ്വപ്നങ്ങളെ പിന്തുടരാന്‍ ധീരണ കാണിക്കൂ എന്ന് ഇപ്പുസ്തകം ആഹ്വാനം ചെയ്യുന്നു