Daivamanushyante Snehageetha VOL.XVI - sophiabuy

Daivamanushyante Snehageetha VOL.XVI

Vendor
GENERAL
Regular price
Rs. 180.00
Regular price
Sale price
Rs. 180.00
Unit price
per 
Availability
Sold out
Tax included.

പകുതി ഉറക്കത്തിൽ നിന്ന് ജോൺ ഉണർന്നു . കിടക്ക ശൂന്യം , മട്ടുപ്പാവ് തുറന്നിരി ക്കുന്നു . വിസ്മയത്തിൽ , ആത്മിയ പ്രചോദനത്താൽ മട്ടുപ്പാവിലേക്ക് ഓടി . കണ്ണിന് കെ മറപിടിച്ച് മുകളിലേക്ക് നോക്കുന്നു . അവൻ കാണുന്നു . ജീവനില്ലാതെ ഉറങ്ങിക്കിടക്കുന്നതുപോലെയുള്ള മേരിയുടെ ശരീരം ദൈവദൂതന്മാർ താങ്ങിപ്പിടിച്ച് ഉയർത്തുന്നു . മേരിയുടെ മേലങ്കിയിലും വസ്ത്രത്തിന്റെ മടക്കുകളിലും നിന്ന് ( ജോൺ വച്ച് അലങ്കരിച്ചിരുന്ന ) പുഷ്പങ്ങൾ താഴേക്ക് വർഷിക്കപ്പെടുന്നു . ഹോസാനാ ഗീതങ്ങളുടെ കൂടെ അവളുടെ ശരീരം മുകളിലേക്ക് , മുകളിലേക്ക് ഉയർത്തപ്പെടുന്നു . ജോൺ തുടർന്ന് നോക്കി നില്ക്കുന്നു . ദൈവത്തിന്റെ പ്രത്യേക വരത്താൽ ജോൺ പിന്നെയും കാണുന്നുണ്ട് . സ്നേഹപാരവശ്യത്തിന്റെ ആധിക്യത്തിൽ വിട്ടുപോയ ആത്മാവ് ശരീരത്തിലേക്കു തിരിച്ചുവരുന്നു . അവൾ നേരെ നിന്നു . ഇപ്പോൾ മഹ തീകൃത ശരീരത്തിന്റെ എല്ലാ വരങ്ങളും അവൾക്കുണ്ട് . ജോൺ പിന്നെയും നോക്കുന്നു . ദൈവദൂതന്മാരുടെ സഹായം കൂടാതെ മുകളി ലേക്ക് ഉയരുന്ന മേരി , മകനെകാണുന്നു . മകൻ മുകളിൽ നിന്ന് അതിവേഗത്തിൽ ഇറങ്ങിവന്ന് അമ്മയെ തന്റെ ഹൃദയത്തോട് ചേർത്തിപിടിച്ചുകൊണ്ട് രണ്ടുപേരും കൂടെ മുകളിലേക്ക് തിരിച്ചുപോകുന്നു . ജോൺ പറയുന്നു : ദൈവമേ , നന്ദി നന്ദി ഇതു സംഭവിക്കുമെന്ന് എനിക്കറിയാമാ യിരുന്നു . ഉണർന്നിരിക്കണമെന്ന് ഞാൻ വിചാരിച്ചു . പക്ഷേ , മൂന്നു ദിവസമായി ഞാൻ ഉറങ്ങിയിട്ട് . എന്നാൽ അവളുടെ സ്വർഗ്ഗാരോപണസമയമായപ്പോൾ ഉറ ക്കവും ക്ഷീണവും ദുഃഖവും എല്ലാംകൂടെ എന്നെ കീഴ്പ്പെടുത്തി . ഒരുപക്ഷേ , ഞാൻ വളരെ അസ്വസ്ഥനാകാതിരിക്കുവാൻ , നീ അത് അനുവദിച്ചതാ യിരിക്കും . ശരിയാ , അങ്ങനെതന്നെ . ഇപ്പോൾ നീ അത്ഭുതം ചെയ്തിരുന്നില്ലെങ്കിൽ മേരിയുടെ സ്വർഗ്ഗാരോപണം എനിക്ക് കാണുവാൻ കഴിയുമായിരുന്നില്ല .