സിസ്റ്റർ നതാലിയ ലോകത്തിനു നൽകിയ സന്ദേശങ്ങൾ ഈശോയിൽ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനെന്നോണം ഒരു അത്ഭുതം അന്നത്തെ പാപ്പ (പന്ത്രണ്ടാം പീയൂസ്)യ്ക്കുവേണ്ടി ഈശോ പ്രവർത്തിക്കുകയുണ്ടായി. മാർപാപ്പയുടെ വേനൽകാലവസതി (Castelgandolfo)യിലേക്ക് താമസം മാറ്റരുതെന്നും മാറ്റിയാൽ അപകടം സംഭവിക്കുമെന്നും ബഹുമാനപ്പെട്ട സിസ്റ്ററിലൂടെ ഈശോ പരിശുദ്ധ പിതാവിനെ അറിയിച്ചു. അതനുസരിച്ച് പാപ്പ വത്തിക്കാനിൽ തന്നെ തുടർന്നു. Castelgandolfo) യിൽ ബോംബ് വീഴുകയും ചെയ്തു. സിസ്റ്റർ നതാലിയയുടെ സുപ്രധാന ദൗത്യം പരിശുദ്ധ മറിയത്തെ ഭൂലോകത്തിന്റെ വിജയരാജ്ഞിയായി സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണം എന്നുള്ള ഈശോയുടെ ആഗ്രഹം സഭയെ അറിയിക്കുക എന്നതായിരുന്നു. പന്ത്രണ്ടാം പീയൂസ് പാപ്പ ഈ സന്ദേശങ്ങൾ സ്വീകരിക്കുകയും 1954ൽ പരിശുദ്ധ മാതാവിനെ ഭൂലോകരാജ്ഞിയായി പ്രഖ്യാപിച്ചുകൊണ്ട് തിരുനാൾദിനം മെയ് മാസം 31 ആയി നിശ്ചയിക്കുകയും ചെയ്തു. 'മറിയത്തിന്റെ യുഗം' ഭൂമിയിൽ കൊണ്ടുവരുന്നതിനുള്ള ഈശോയുടെ പദ്ധതിയുടെ തുടക്കമായിരുന്നു അത്.