
കാത്തുനിന്നിരുന്നു ക്രിസ്തുവിന്റെ സ്നേഹത്തെയും തന്നിലേക്ക് അനേകർ വരാ നുള്ള അവന്റെ കാത്തിരിപ്പിനെയും കുറിച്ചോർമ്മിക്കുമ്പോഴൊക്കെ മനസ്സിൽ വരാറുള്ള വരികളാണിത് . സ്നേഹവും ഹൃദയവും പ്രാണനും തന്നിട്ടും നമ്മൾ ക്രിസ്തുവിനെ എത്ര കണ്ട് സ്നേഹി ക്കുന്നുണ്ട് . ആ സ്നേഹം തിരിച്ചറിയുന്നുണ്ട് . പക്ഷേ ക്രിസ്ത നല്കിയ സ്നേഹം വെറുതെയാകുന്നില്ല . അതുകൊണ്ടാണ് അനേ കർക്ക് മാനസാന്തരമുണ്ടാകുന്നത് . മാനസാന്തരമുണ്ടാകാത്തവരെ ക്രിസ്ത ഇന്നും കാത്തുനില്ക്കുന്നുണ്ട് . ഏതെല്ലാമോ വഴികളിൽ ... ഏതെല്ലാമോ രൂപത്തിൽ .. മനുഷ്യമനസ്സുകളെ മാറ്റിമറിക്കുന്ന ഒരുപിടി അനുഭവങ്ങളുടെ സമാഹാരം .