ആത്മീയജീവിതവും ചിന്തകളും അപക്വമാകുമ്പോൾ അവ എതിർസാക്ഷ്യമായി തീരാറുണ്ട് . കലർപ്പില്ലാത്ത ബോധ്യങ്ങളാണ് ശ്രദ്ധേയമായ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനം . വിശുദ്ധരെ ലോകം ശ്രദ്ധിച്ചത് പലപ്പോഴും അവരുടെ വാക്കുകളും പ്രവൃത്തികളും ശ്രഷ്ഠമെന്നു കണ്ടതുകൊണ്ടാണ് . ആത്മീയജീവിതത്തെ വിവേകത്തോടും തികഞ്ഞ ബോധ്യത്തോടും കൂടി സമീപിക്കാനുള്ള ചില ഉൾക്കാഴ്ച്ചകളാണ് ഈ ഗ്രന്ഥത്തിൽ .