കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരികരംഗത്ത് സജീവസാ ന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല. ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി, ഏതു സമസ്യയ്ക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. ഈ പുസ്തകം ഒരു ആത്മകഥ മാത്രമല്ല, ക്രിസോസ്റ്റം എന്ന യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി ഇവിടെ അടയാളപ്പെടുത്തപ്പെടുകയാണ്.