ആധുനിക ജീവിതസാഹചര്യങ്ങളോട് ബന്ധപ്പെടുത്തി മനുഷ്യാവസ്ഥയുടെ വിവിധ തലങ്ങളെയും സന്ദർഭങ്ങളെയും വിലയിരുത്തി , തികച്ചും വ്യത്യസ്തവും നൂതനവുമായവിധം വചനം മനുഷ്യഹൃദയങ്ങളിലേക്ക് അവതരിപ്പിക്കപ്പെടുമ്പോൾ അവ മനസ്സിൽ നിലനില്ക്കുകയും ജീവിതത്തെ പരി വർത്തനവിധേയമാക്കുകയും ചെയ്യും .നമ്മുടെ ജീവിതത്തെ ആത്മപരിശോ ധനയുടെയും ആത്മവിചാരണയുടെയും തലത്തിലേക്ക് നയിക്കുവാൻ കഴി വുള്ള ഈ ഗ്രന്ഥം സഭയിലും സമൂഹത്തിലും പ്രകാശം പരത്തുമെന്ന് പ്രത്യാശിക്കുന്നു . '
കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി
മേജർ ആർച്ച് ബിഷപ്പ്