
എക്കാലത്തും മനുഷ്യമനസ്സിനെ മഥിച്ചുപോന്ന, ബന്ധങ്ങളെ പിടിച്ചുലച്ച സ്നേഹമെന്ന പ്രഹേളികയെ, അതിന്റെ വിചിത്രമായ പാതകളെ തെളിമയോടും ലാളിത്യത്തോടും വിലയിരുത്തുന്ന ഉള്കൃഷ്ട കൃതി. സ്നേഹത്തെ തിരയേണ്ട യഥാര്‍ത്ഥ ഇടം ഏത്? അതിലേക്കുള്ള യഥാര്‍ത്ഥ വഴി എന്ത്? അതിലൂടെ എങ്ങനെ സഞ്ചരിക്കണം? തുടങ്ങിയ കാര്യങ്ങള്‍ ധ്യാനപൂര്‍വം ഇതില്‍ ഇതള്‍ വിരിയുന്നു. സമര്‍പ്പിതരും സാധാരണക്കാരും ഒരു പോലെ വായിച്ചിരിക്കേണ്ട ഉത്തമഗ്രന്ഥം.