മനുഷ്യന് മെരുക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ള ഭൂമിയിലെ ഏറ്റവും വലിയ മൃഗമെന്നതിലുപരി മനുഷ്യനോട് ഏറെ ന ഹവും കൂറും കാട്ടിയിട്ടുള്ളവർ കൂടിയാണ് ആനകൾ , കേരളീയ ജീവിതം ആനകളോട് ഇടപഴകിയുള്ള ജീവിതംകൂടിയാണ് . ആന കളുടെ വീരശൂരകഥകൾ , ആനകൾ തമ്മിലുള്ള പിണക്കങ്ങളുടെ , അസൂയയുടെ് . മത്സരത്തിന്റെ , യുദ്ധങ്ങളുടെ , അതുപോലെ ആന കളുടെ പ്രതികാരങ്ങളുടെ വിശ്വസ്തതയുടെ ഒക്കെയായ കഥകൾ കുട്ടികൾക്ക് മാത്രമല്ല , മുതിർന്നവർക്കും ഏറെ ആസ്വാദ്യങ്ങളാണ് .