ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകവും പുരാതനമായ ഒരു പ്രാര്‍ത്ഥനാ രീതിയുമാണ് കുരിശടയാളം. ഇതുവഴി ആദിമ ക്രൈസ്തവര്‍ പിശാചിനെ ബഹിഷ്കരിക്കുകയും വിശുദ്ധര്‍ രോഗശാന്തി നല്‍കുകയും ചെയ്തു. കുരിശടയാളത്തിന്റെ ശക്തിരഹസ്യങ്ങള് അറിയുന്നതിലൂടെ ആത്മീയ പോരാട്ടത്തിന് നിങ്ങള്‍ കൂടുതല്‍ സജ്ജരാക്കപ്പെടും.