Marian Combo 1 - sophiabuy

Marian Combo 1

Vendor
sophia books
Regular price
Rs. 679.00
Regular price
Rs. 845.00
Sale price
Rs. 679.00
Unit price
per 
Availability
Sold out
Tax included.

DIVYA RAHASYANGALUDE PUSHPAKIREEDAM

1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻറെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ  ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി.പാപികളുടെ മാനസാന്തരം മുതൽ  യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു അത്ഭുത കഥകളുടെ സമാഹാരമാണിത്നി.ങ്ങളുടെ പ്രാർത്ഥന ജീവിതത്തിന് പുതിയൊരു ഉത്തേജനം നൽകാൻ ഈ ഗ്രന്ഥത്തിന് കഴിയും

ABHAYANAGARAM

വിശുദ്ധ അൽഫോൻസ് ലിഗോരി എഴുതിയ " Glories of Mary ' എന്ന പുസ്തകത്തിലെ ചെറിയൊരു ഭാഗമാണ് ' Hail Holy queen ' അഥവാ പരിശുദ്ധ രാജ്ഞി സ്വസ്തി ! അതിന്റെ മലയാള വിവർത്ത നമാണ് " അഭയനഗരം . ' ആദത്തിന്റെയും ഹവ്വയുടെയും അനുസ രണക്കേടിന് ദൈവപുത്രനായ യേശുവിന്റെയും പരിശുദ്ധ കന്യാ മറിയത്തിന്റെയും പൂർണമായ അനുസരണവും വിധേയത്വവും പരിഹാരം ചെയ്തു . ഈ ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധ മറിയം യേശുവിന് യാതൊന്നും നിരാകരിച്ചിട്ടില്ല . ഇപ്പോൾ അവൾ സ്വർഗ ത്തിലായിരിക്കുമ്പോൾ , അവളുടെ അപേക്ഷകളെ അവിടുത്തേക്ക് ' എങ്ങനെ നിരസിക്കാനാകും ?

അവൾ " അഭയനഗര ' മാണ് . പാപത്തിൽ നിന്നും പിന്തിരിയാമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ അവളിൽ അഭയം തേടുന്ന ' സകല പാപികൾക്കുമുള്ള അഭയനഗരം .

Swargathile Valiya Adayalam

യുഗാന്തസഭയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാര്‍പാപ്പമാരുടെ പ്രബോധനങ്ങളും ചേര്‍ത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിന്റെ ഭണ്ഡാഗാരമാണെങ്കില്‍ മരിയന്‍ ജ്ഞാനത്തിന്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതല്‍ അടുപ്പിക്കും.

Marian Littini

ആവര്‍ത്തിച്ചുരുവിടുന്ന അപേക്ഷാരൂപത്തിലുള്ള പ്രാര്‍ത്ഥനയാണ് ലിറ്റിനി. ജപമാലയും തുടര്‍ന്നുള്ള ദൈവമാതാവിന്റെ ലിറ്റിനിയും വേദഗ്രന്ഥപാരായണവുമാണ് പൊതുവായി ദൈവജനം കുടുംബപ്രാര്‍ത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സഭാ പിതാക്കന്‍മാര്‍ പുതുതായി കൂട്ടിച്ചേര്‍ത്ത മരിയന്‍ നാമങ്ങളിലൂടെ ഇന്ന് നാം ഉപയോഗിക്കുന്ന ലിറ്റിനി രൂപപ്പെട്ടു.
മരിയന്‍ നാമങ്ങളെപ്പറ്റിയുള്ള പഠന വിവരണങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാന ആശയങ്ങള്‍. ഓരോ മരിയന്‍ നാമങ്ങളും
രൂപപ്പെട്ട ചരിത്രവും തിരുസഭയുടെ അംഗീകാരവും ദൈവശാസ്ത്ര
ആശയങ്ങളുമാണ് മരിയന്‍ ലിറ്റിനി എന്ന ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.

BOOLOKATHINTE VIJAYARAJNJI

Fatimayile Kuttikal

ഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മുന്നു ചെറിയ കുട്ടികളിലുടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ

Parisudha daivamathavinte japamala

പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല ഇംഗ്ലീഷിലും മലയാളത്തിലും.....