മൊഴിമാറ്റം : വറുഗീസ് മള്ളാത്ത് വറുക്കുന്നവരും എതിർക്കുന്നവരും ഉപജാപകരും സ്നേഹി തരും ശിഷ്യരും വിശ്വസിക്കുന്നവരും , പ്രവാചകനായും പുരുഷത്വത്തിന്റെ പ്രതീകമായും കരുതുന്നവരും , വെറും അപ രിചിതരും ഉൾപ്പെടുന്ന എഴുപത്തെട്ടുപേരുടെ വാക്കുകളിലൂടെ യേശുവിനെ അവതരിപ്പിക്കുന്നു . നീണ്ട തയ്യാറെടുപ്പുകൾക്കു ശേഷം ജിബാൻ രചിച്ച ഈ കൃതി . ആഹ്ലാദവും അമർഷവും കാരുണ്യവും ശക്തിയും ധീരതയും സൗന്ദര്യവും ആത്മബന്ധവും പ്രാർത്ഥനയും കിനിയുന്ന സത്യവാങ്മൂലങ്ങളിലൂടെ ഇതൾ വിടരുന്ന ആഖ്യായികാ സദൃശമായ ജിബ്രാന്റെ ഏറ്റവും ദൈർഘ്യമാർന്ന ഈ സുന്ദര കാവ്യം സമ്പൂർണ്ണ രൂപത്തിൽ മലയാളത്തിൽ ആദ്യമാണ് .