
ജനിമൃതികളുടെ രഹസ്യം തേടി ബൈബിളിന്‍റെയും ഭാരതീയ ചിന്തയുടെയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഏടുകളിലൂടെയുള്ള ഒരു അപൂര്‍വയാത്ര. അതിലൂടെ ഒട്ടുമിക്ക മലയാളി വയനക്കാരും ഇതുവരെ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലാത്ത വിജ്ഞാനപ്രദമായ ഒട്ടനവധി ചരിത്ര മൂഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നു. അവസാനം, മരണാനന്തര ജീവിതത്തിന്‍റെ പൊരുളും വഴിയും വായനക്കാരനു മുന്‍പില്‍ അനാവരണം ചെയ്യപ്പെടുകയാണ്. എല്ലാ ജാതിമതവിശ്വാസികള്‍ക്കും വിവിധ ജീവിതാന്തസ്സുകളിലുള്ളവര്‍ക്കും ഒരുപോലെ വായിച്ചുപോകാവുന്ന ചരിത്രനോവല്‍