
ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് ക്രിസ്തുമതം പ്രചരിച്ചു തുടങ്ങിയ ആദ്യകാലഘട്ടങ്ങളില്‍ ഇരുണ്ട ഭുഖണ്ഡമായ ആഫ്രിക്കയിലെ എത്യോപ്യയുടെ ഉള്‍പ്രവിശ്യകളിലെവിടെയോ നടന്ന അത്യാശ്ചര്യകരമായ ഒരു സംഭവപരമ്പര ഇവിടെ ചുരുള്‍ നിവരുകയാണ്. ആദിമസഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എത്ര തീക്ഷ്ണമായിരുന്നെന്നും മതമര്‍ദകര്‍പോലും എങ്ങനെ വിശ്വാസമതികളായെന്നും അതീവ ഹൃദ്യമായി വിവരിക്കുന്ന അതിമനോഹരമായ ഒരു സംഭവകഥ. ഒരു കാലത്ത് പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും അക്ഷയഖനിയായിരുന്നു ബാര്‍ലാമിന്‍റെയും ജോസാഫാത്തിന്‍റെയും കഥ. ഷേക്‌സ്പിയര്‍ പോലും ഈ ഗ്രന്ഥത്തില്‍നിന്ന് കഥകളും ചിന്തകളും കടം കൊണ്ടിട്ടുണ്ട്. 1200 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാത്ത ചിന്തകളും സംഭവങ്ങളും നിറഞ്ഞ ഉജ്ജ്വലകൃതി