
പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിന്നാൽ അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവന്റെ മനസിൽ വിതയ്ക്കുന്ന സർവഭയ ങ്ങളിൽ നിന്നും ദൈവം അവനെ മോചിപ്പിക്കുന്നു.