
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രഥമ ജീവചരിത്രം. അപ്പസ്‌തോലികമായ മലങ്കരസഭയുടെ അനന്യതയെ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സാർവത്രിക സഭയുടെ പൂർണ കൂട്ടായ്മയിൽ ക്രിസ്തീയജീവിതം നയിക്കാമെന്ന് മലങ്കരസഭയ്ക്കും സാർവത്രികസഭയ്ക്കും ഒന്നുപോലെ ദൃഷ്ടാന്തം നൽകിയ സഭാദാർശനികന്‍റെ വേദനകളുടെയും അദ്ധ്വാനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ചരിത്രം.