
ചരിത്രത്തിലെ ആദ്യത്തെ പഞ്ചക്ഷതധാരിയായിരുന്നു അസീസ്സിയിലെ ഫ്രാൻസിസ്. യോഗാത്മക പ്രാർത്ഥനയുടെ ശൃംഗത്തിലായിരുന്നു ഫ്രാൻസിസിന് ക്രൂശിതനായ യേശുവിന്റെ അഞ്ചുമുറിവുകൾ ശരീരത്തിൽ പതിച്ചുകിട്ടിയത്. സമാനതകളില്ലാത്ത ഒരു വിശുദ്ധൻ എന്ന് അറിയപ്പെടുന്ന ഫ്രാൻസിസ് വീണ്ടും വീണ്ടും വെല്ലുവിളികളുയർത്തി മാറി നിൽക്കുന്നു. സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്‌കാരം നേടിയ പ്രൊഫ. ജോസഫ് മറ്റത്തിന്റെ അനുഗൃഹീത തൂലികയിൽനിന്ന് കവിത തുളുമ്പുന്ന ഒരു ജീവചരിത്രം.