
അനുഭവത്തിന്‍റെ സത്യസന്ധതയും പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങള്‍ എല്ലാ ജീവിതാന്തസ്സുകളിലുള്ളവര്‍ക്കും വഴികാട്ടികളാണ്. ദൈവവചനത്തിന്‍റെ ശക്തിയും പ്രായോഗിക മൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികള്‍ മലയാളത്തിലെ ആത്മീയ സാഹിത്യത്തില്‍ കുറവായിരിക്കും. സുദീര്‍ഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിന്‍റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല, സ്വജീവിതം ഒരു മാതൃകയാക്കി മാറ്റുകകൂടി ചെയ്യുന്നു ഇദ്ദേഹം.