
വാഗ്ദാന നാട്ടിലേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ മല ബാറിന്റെ മണ്ണിൽ പൊന്നു വിളയിക്കാൻ ജനത്തിന് കരുത്തും ധൈ ര്യവും പകർന്ന മോൺ. സി.ജെ.വർക്കി എന്ന ഇടയന്റെ ഓർമകൾക്കു മുമ്പിൽ ശ്രീമതി എൻ.വി.ഏലിക്കുട്ടി ടീച്ചർ സമർപ്പിക്കുന്ന ഗുരുദ ക്ഷിണയാണ് 100ന്റെ നിറവിൽ എന്ന സ്മരണിക. ആത്മീയമേഖല യിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ദൈവം തന്നിലർപ്പിച്ച ദൗത്യം എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ച ഒരു വന്ദ്യ വൈദികനെ നമുക്ക് ഇവിടെ കാണാം.