ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ പട്ടാളക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ക്രൈസ്തവന്‍. സാവധാനം ഒട്ടനവധി ഉന്നതപദവികളിലേക്ക് ഉയര്‍ത്തപ്പെട്ടവന്‍. രാജാവ് മതമര്‍ദനം അഴിച്ചുവിട്ടപ്പോള്‍ അതിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ധീരന്‍. ഉന്നതസ്ഥാനവും അധികാരവും നഷ്ടപ്പെടുമെന്നും ജീവന്‍തന്നെ അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞിട്ടും ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാന്‍ കൂട്ടാക്കിയില്ല. വീരരക്തസാക്ഷിത്വം വഹിച്ച ധീരന്‍റെ ആകര്‍ഷകമായ ജീവിതകഥ