
അതിശക്തവും സന്നന്നവുമായ ഒരു രാജ്യത്തെ മഹാറാണിയായി ആഡംബരപൂര്‍വം ജീവിക്കാമെന്നിരിക്കെ, ക്രിസ്തുവിനെപ്രതി സര്‍വവും പരിത്യജിച്ച മഹാവിശുദ്ധയുടെ ആവേശപൂര്‍ണമായ കഥ. കേവലം 24 വര്‍ഷം നീണ്ട ജീവിതത്തിനിടയില്‍ രാജ്ഞിയായും യാചകിയായും കുടുംബിനിയായും സന്യാസിനിയായും സ്ത്രീത്വത്തിന്‍റെ എല്ലാ അന്തസ്സുകളെയും വിശുദ്ധീകരിച്ച അസാധാരണ വ്യക്തിത്വമാണ് എലിസബത്തിന്‍റേത്